മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും വനിതാവേദിയും ചേർന്ന് വനിതാ സദസ് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. കെ സി വാസന്തി അധ്യക്ഷയായി.
ടി വി ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. കെ ശ്രുതിമോൾ, എം വി രാധാമണി, കെ കെ റിഷ്ന എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ സി വാസന്തി (ചെയ), കെ ശ്രുതിമോൾ (വൈസ് ചെയ), ടി വി ബിന്ദു (സെക്ര), എം വി പ്രശാന്തി (ജോ. സെക്ര.), എൻ അജിത ( ഖജ).

Post a Comment