മയ്യിൽ: വിൻസ്റ്റ ഡയഗ്നോസ്റ്റിക് & ഹെൽത്ത് കെയറിന്റെ വാർഷിക ആഘോഷത്തോടനുബന്ധിച്ച് സൗജന്യ ഗൈനക്കോളജി പരിശോധനയും ഗർഭാശയ ഗള പരിശോധനയും മയ്യിൽ ചിന്മയ് മെഡിക്കൽസ് & ക്ലിനിക്കിന് സമീപം സംഘടിപ്പിച്ചു.
വിൻസ്റ്റ ഡയറക്ടറും പാത്തോളജിസ്റ്റുമായ ഡോ. മഞ്ജുഷ നമ്പ്യാർ സ്വാഗതം പറഞ്ഞു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ കെജി ആശുപത്രിയിലെ സീനിയർ ഗൈനക്കോളജി ഡോക്ടർ ആശിഷ് ബെൻസ് അധ്യക്ഷത വഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഷിബാ ഇ. കെ., ലയൺസ് ക്ലബ് മയ്യിൽ ചാപ്റ്റർ പ്രസിഡന്റ് രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മാനേജർ നവനീത് നന്ദി പ്രകാശിപ്പിച്ചു.
ടെസ്റ്റുകളുടെ കൃത്യതയും കൈകാര്യം ചെയ്യുമ്പോൾ വേണ്ട ശ്രദ്ധയും എടുത്തുപറഞ്ഞുകൊണ്ട്, മയ്യിലിന്റെ ആരോഗ്യമേഖലയിൽ പാത്തോളജി ഡോക്ടർമാരുടെയും ഗൈനക്കോളജി ടീമിന്റെയും പ്രവർത്തനം മുതൽക്കൂട്ടാകട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു.

Post a Comment