കൊളച്ചേരി :കൊളച്ചേരിയിലെ ആറാം ക്ളാസ് വിദ്യാർഥിനി പി.വി. നിവേദ്യക്ക്ഏഷ്യ പസിഫിക് ഡൗൺസിൻഡ്രോം ഫെഡറേഷൻ ഗെയിംസിൽ സ്വർണം. ഏഷ്യ പസിഫിക് ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഗെയിംസിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സോഫ്റ്റ് ബോൾ ത്രോ യിൽഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലും 50 മീറ്റർ ഓട്ടത്തിൽ രണ്ടാംസ്ഥാനമായ വെള്ളിമെഡലുമാണ് ഈ കൊച്ചു മിടുക്കി നേടിയത്. കൊളച്ചേരി എയുപി സ്കൂൾ വിദ്യാർത്ഥിനിയാണ് നിവേദ്യ
കലാരംഗത്തിലും സജീവമാണ് നിവേദ്യ. തിരുവനന്തപുരത്ത് വെച്ച് നടന്ന സവിശേഷ സർഗോത്സവത്തിൽ ക്ലാസ്സിക്കൽ ഡാൻസ് വിഭാഗത്തിൽ ജില്ലയെ പ്രതിനിധീകരിച്ച നിവേദ്യ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മോഹൻ പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത അനുമോദന റാലി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വ ഷമീമ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക താരാമണി സംസാരിച്ചു. . ഇച്ഛാശക്തിക്ക് മുന്നിൽ പരിമിതികൾ ഒന്നുമല്ലെന്ന് തെളിയിച്ച നിവേദ്യ ചേലേരി സ്വദേശികളായ നന്ദനൻ -ബേബി ദമ്പതികളുടെ മകളാണ്. നിബിൻ സഹോദരനാണ്.

Post a Comment