Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗണിതത്തിൽ വിസ്മയമായ മയ്യിലെ സഹോദരങ്ങൾ വിനായകിനും വിശാഖിനും നേട്ടം

ഗണിതത്തിൽ വിസ്മയമായ മയ്യിലെ സഹോദരങ്ങൾ വിനായകിനും വിശാഖിനും നേട്ടം

മയ്യിൽ:ഗണിതശാസ്ത്രത്തിൽ മിന്നൽ വേഗവുമായി മയ്യിൽ സ്വദേശികളായ സഹോദരങ്ങൾക്ക് നേട്ടം. ബെങ്കളൂരുവിലെ കാർമൽ തെരേസ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിയായവിനായക് പ്രശാന്ത്, രണ്ടാം ക്ലാസുകാരനായ അനുജൻ വിശാഖ് പ്രശാന്ത് എന്നിവരാണ് അവാർഡ് നേട്ടം കൈവരിച്ചത്.  ഒന്നു മുതൽ നൂറു വരെയുള്ള സംഖ്യകളുടെ വർഗ്ഗങ്ങൾ  വെറും 2 മിനിറ്റും 17 സെക്കൻഡും കൊണ്ട് എഴുതിത്തീർത്താണ് വിനായക് പ്രശാന്ത്  ഏവരെയും അത്ഭുതപ്പെടുത്തിയത്. ഇതിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടുകയും ചെയ്തു. 1 മുതൽ 50 വരെയുള്ള സംഖ്യകളുടെ ക്യൂബ്  മൂല്യങ്ങൾ  വിശാഖ് മനഃപാഠമാക്കി,  37 സെക്കൻഡുകൾക്കുള്ളിൽ പറഞ്ഞ് കലാംസ് വേൾഡ് ഓഫ് റിക്കാർഡിൽ ഇടം നേടി.

വിമാറ്റ്  മാത്ത് ലേണിംഗ് പ്രോഗ്രാമിലെ പരിശീലനമാണ് ഈ മിടുക്കരുടെ വിജയത്തിന് പിന്നിൽ.

ഐടി പ്രൊഫഷണലായ അരോളി യിലെ പ്രശാന്തിൻ്റെയും ആയുർവേദ ഡോക്ടറായ മയ്യിൽ എട്ടാം മൈലില കമ്പനി പീടികക്ക് സമീപത്തെ റിഷയുടെയും  മക്കളാണിവർ. ചുരുങ്ങിയ സമയത്തിനുള്ളിൽ സങ്കീർണ്ണമായ കണക്കുകൾ കൈകാര്യം ചെയ്യുന്ന ഇവർ ഗണിത ലോകത്തിന് വാഗ്ദാനമാവുകയാണ്.



0/Post a Comment/Comments