മയ്യില്‍: ഗ്രാമത്തിന്റെ ആവേശമായി നാട്ടുകാരുടെ സഹകരണത്തോടെ ബാഡ്മിന്റണ്‍ കളിക്കളം തീര്‍ത്തു. ഗ്യാലക്‌സി സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് കളിക്കളമൊരുക്കിയത്. കളിക്കളത്തിനായി സ്ഥല സൗകര്യങ്ങള്‍ നല്‍കിയ നെക്കോത്ത് ചന്ദ്രന്‍ മുഖ്യാതിഥിയായി. പരിപാടിയുടെ ഉദ്ഘാടനം മുന്‍ എസ്.ഐ.ടി.നാരായണന്‍ നിര്‍വഹിച്ചു. ഗ്യാലക്‌സി സെക്രട്ടറി കെ.പി. ഷമല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമദീപം വായനശാല പ്രസിഡന്‍ര് എം.രാഘവന്‍, മുന്‍ പഞ്ചായത്തംഗങ്ങളായ പുച്ചേരി ബാലന്‍, എം.ഭരതന്‍, പാട്ടത്തില്‍ അബൂബക്കര്‍, കെ.ഗീത, പി.പി.രാജിനി, എ.അബ്ദുള്‍ഖാദര്‍, പി.വി.അബ്ദുള്‍മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. മധുരവിതരണവും നടന്നു.

Post a Comment