Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിയിൽ പ്രത്യേക ഗ്രാമസഭകൾക്ക് തുടക്കമായി

കൊളച്ചേരിയിൽ പ്രത്യേക ഗ്രാമസഭകൾക്ക് തുടക്കമായി

കൊളച്ചേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന സാമ്പത്തിക വർഷമായ 2026- 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള  സ്പെഷ്യൽ ഗ്രാമസഭകൾക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 

 കഴിഞ്ഞദിവസം കൊളച്ചേരിപ്പറമ്പ് ബഡ്സ് സ്പെഷ്യൽ സ്കൂളിൽ നടന്ന ഭിന്നശേഷി ഗ്രാമസഭ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ അംഗം മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷയായിരുന്നു.

2026 ലെ ഏഷ്യ പസഫിക് ഡൗൺ സിൻഡ്രം ഫെഡറേഷൻ ഗെയിംസിൽ ഗോൾഡ്, സിൽവർ മെഡൽ ജേതാക്കളായ നിവേദ്യ പി വി, എ കാശിനാഥ് നൂഞ്ഞേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി കെ പി ഉപഹാരങ്ങൾ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി റഹ്മത്ത്, വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ പി അബ്ദുൽ മജീദ്,വാർഡ് മെമ്പർമാരായ ഒ ദിനേശൻ, കെ പി സജീവ്  സംസാരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ആന്റണി സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു

    ഭിന്നശേഷി ഗ്രാമസഭയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പ്രതിനിധികൾ  പങ്കെടുത്തു

0/Post a Comment/Comments