മയ്യില്‍: കോട്ടയാട് പാടശേഖരത്തിനു കീഴിലെ വയലില്‍ നടപ്പാക്കിയ സമ്മിശ്ര പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അര്‍.ടി.ശങ്കരന്റെ നേതൃത്വത്തിലാണ് സമ്മിശ്ര കൃഷിയായി ചേമ്പ്, കൂവ,മരച്ചീനി, കക്കിരി,വെള്ളരി, കോവല്‍, ചീര, വെണ്ട, പയര്‍, വഴുതിന എന്നിവ നടപ്പിലാക്കിയത്. കെ.വി.സതീദേവി അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി സി. കുഞ്ഞിരാമന്‍, സി.സി.രാമചന്ദ്രന്‍, കെ.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment