കണ്ണാടിപ്പറമ്പ്: വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഊട്ടുല്‍സവം തുടങ്ങി. ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണന്‍ നമ്പൂതിരി തിരുവത്താഴത്തിന് അരിയളവ് നടന്നു. ചൊവ്വാഴ്ച രാവിലെ നവക പൂജ, നവകാഭിഷേകം, ശ്രീഭുതബലി എന്നിവ ഉണ്ടാകും. വൈകീട്ട് അഞ്ചിന് കലവറ സമര്‍പ്പണം. തുടര്‍ന്ന് മാതൃസമിതിയുടെ ശിവസഹസ്രനാമ പാരായണം. അഞ്ചിന് ചാലോട്, നാറാത്ത്, കൊളച്േചരി നെയ്യമൃത് മഠങ്ങളില്‍ നിന്നുള്ള നെയ്യമൃത് എഴുന്നള്ളത്ത്. വൈകീട്ട് നാലിന് തായമ്പക. ആറിന് സംഗീതാര്‍ച്ചന. രാത്രി എട്ടിന് നെയ്യാട്ടം. ആറിന് രാവിലെ എട്ടിന് നാമസങ്കീര്‍ത്തനം. പത്തിന് ഭജനാമൃതം. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് മൂന്നിന് തായമ്പക തുടര്‍ന്ന് തിടമ്പ് നൃത്തം, ഓട്ടന്‍ തുള്ളല്‍. തിരുനൃത്തം.

Post a Comment