Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിയമ സഭാ തിരഞ്ഞെടുപ്പ്; എസ്ഡിപിഐ അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

നിയമ സഭാ തിരഞ്ഞെടുപ്പ്; എസ്ഡിപിഐ അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

അഴീക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. പാപ്പിനിശ്ശേരി എ.ആർ ഹെറിറ്റേജിൽ നടന്ന കൺവൻഷൻ സംസ്ഥാന സമിതിയംഗം എസ് പി അമീറലി ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് മറനീക്കി തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം കാപട്യങ്ങൾ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ ഫാഷിസ്റ്റ് വിരുദ്ധ ബദൽ രാഷ്ട്രീയം കൊണ്ടു മാത്രമേ ഫാഷിസത്തെ തടുത്തു നിർത്താൻ കഴിയൂ. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പൊതു സ്ഥാനാർത്ഥികളെ നിർത്താൻ യൂഡിഎഫും എൽഡിഎഫും തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. പരിപാടിയിൽ പാർട്ടിയിലേക്ക് പുതുതായി കടന്ന് വന്നവർക്കുള്ള മെബർഷിപ്പ് വിതരണവും സ്വീകരണക്വും നൽകി. 

മണ്ഡലം പ്രസിഡൻ്റ് അബ്ദല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ഷുക്കൂർ മാങ്കടവ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജാബിർ, സുനീർ പൊയ്ത്തും കടവ്, മണ്ഡലം വൈസ് പ്രസിഡൻ്റ് റഹീം പൊയ്ത്തും കടവ്, വിമൻ ഇന്ത്യാ മൂവ്മെൻ്റ് മണ്ഡലം പ്രസിഡൻ്റ് ജസീല നിസാർ, സെക്രട്ടറി സുജിദത്ത് റഹീം, വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ എസ്‌ഡിപിഐ മെമ്പർ ഫർഹത്ത് സംബന്ധിച്ചു.

0/Post a Comment/Comments