Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമപഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു

മയ്യിൽ ഗ്രാമപഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു

മയ്യിൽ ഗ്രാമപഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി വികസന സെമിനാർ 16-02-2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മയ്യിൽ സാറ്റ്ക്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. എൻ. വി. ശ്രീജിനി സ്വാഗതം പറഞ്ഞു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. സി. സി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. 

മുൻ എം. എൽ. എ. ശ്രീ. ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 2026-27 വർഷത്തെ വികസന പദ്ധതികൾ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ. ബാലകൃഷ്ണൻ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. യു. ജനാർദ്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ മുന്നോറോളം വോട്ടർമാർ പങ്കെടുത്തു.

0/Post a Comment/Comments