മയ്യിൽ: കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോളം വാർഡ്, ഹോമിയോപതി വകുപ്പ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ് എന്നിവ 17 ന് നടത്തും. രാവിലെ പത്ത് മുതൽ ഒരു മണി വരെ പൊറോളം അങ്കണവാടിയിലാണ് പരിപാടി. മെഡിക്കൽ ഓഫീസർ ഡോ: എം .എം. മുതാസ് ഉസ്മാൻ ക്യാമ്പ് നയിക്കും. പഞ്ചായത്തംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്യും.
Post a Comment