Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 13 മുതൽ 15 വരെ

വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 13 മുതൽ 15 വരെ

വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 13,14,15 തീയതികളിൽ ക്ഷേത്രസന്നിധിയിൽ വെച്ച് ആഘോഷിക്കും.

13/2/2026 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സമ്മേളനം.

 മലബാർ ദേവസ്വം ബോർഡ്‌ കമ്മീഷണർ ശ്രീ ടി സി ബിജു ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി സി വിനോദ് കുമാർ ഉദ്ഘാടന കർമ്മം  നിർവഹിക്കും. തുടർന്ന് രാത്രി 8.00 മണിക്ക് കഥകളി പ്രഹ്ളാദ ചരിതം( കൂവലയം കഥകളി ആസ്വാദകസഭ )

14/2/26 ശനിയാഴ്ച വൈകുന്നേരം 6.30 ന് സംസ്കാരിക സമ്മേളനം പ്രശസ്ത കവിയും പ്രഭാഷകനുമായ ശ്രീ കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം  ചെയ്യും. തുടർന്ന് തിരുവാതിര (മാതൃസമിതി വേളം ശ്രീ മഹാഗണപതി ക്ഷേത്രം), വൈകുന്നേരം 7 മണി മുതൽ പ്രസാദ സദ്യ 

15/2/2026 ഞായറാഴ്ച രാവിലെ 5 മണി മുതൽ ക്ഷേത്ര പൂജാദികർമ്മങ്ങൾ,

രാവിലെ 10 മണിക്ക് അദ്ധ്യാത്മിക പ്രഭാഷണം ശ്രീ. രാധാകൃഷ്ണൻ മാണിക്കോത്ത്( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്, പ്രഭാഷകൻ )

11 മണിക്ക് അക്ഷരശ്ലോക സദസ്സ് ( കെ വി കുഞ്ഞിരാമൻ സ്മാരക ട്രസ്റ്റ്,ചെക്ക്യാ ട്ട് കാവ് )

വൈകുന്നേരം 4.30ന് ഇരട്ട തായക( വാദ്യകലാ കേസരി ശ്രീ ചെറുതാഴം ചന്ദ്രനും സംഘവും, ചെറുതാഴം ദിലീപും സംഘവും)

രാത്രി 7 മണിക്ക് ശിവപൂജ 

7.15ന് ഭജന ( ശ്രീ ശങ്കരവിദ്യാനികേതൻ കുറ്റിയാട്ടൂർ) രാത്രി 8ന് "ശ്രീ വൈദ്യനാഥൻ, ശ്രീ രാജരാജേശ്വരൻ, ശ്രീകൃഷ്ണൻ എന്നീ ദേവന്മാരുടെ തിടമ്പേറ്റിയ "തിരുനൃത്തം" 

രാത്രി 11 മണിക്ക് ആകാശ വിസ്മയം, തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും

0/Post a Comment/Comments