Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ കളഞ്ഞു കിട്ടിയ പണവും സ്വർണവും ഉടമക്ക് തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവർക്ക് ആദരം

മയ്യിലിൽ കളഞ്ഞു കിട്ടിയ പണവും സ്വർണവും ഉടമക്ക് തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവർക്ക് ആദരം

മയ്യിൽ: യാത്ര ചെയ്യവേ കളഞ്ഞു പോയ പണവും സ്വർണവുമടങ്ങിയ ബാഗ് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. മയ്യിൽ പൊയ്യൂർ റോഡ് കവലയിലെ ഓട്ടോ ഡ്രൈവർ സജിത്തിനാണ് പണവും സ്വർണവും തിരിച്ചു കിട്ടിയ റിട്ട: അധ്യാപിക കയരളത്തെ കെ.സി. രമണിയും കുടുംബാംഗങ്ങളും ആദരവും പാരിതോഷികവും നൽകിയത്. കഴിഞ്ഞ ദിവസം പട്ടാന്നൂരിലേക്കുള്ള  യാത്രക്കിടെയാണ് ബാഗ് കളഞ്ഞു പോയത്. തുടർന്ന് ബാഗിൻ്റെ ഉടമയെ കണ്ടെത്തി ഡ്രൈവർ സജിത്ത് തിരിച്ചു നൽകുകയായിരുന്നു. കെ.സി. രമണിയുടെ ഭർത്താവ് പി.കെ. കൃഷ്ണൻ നമ്പ്യാരുടെ ചരമ വാർഷിക ദിനത്തിലാണ് ആദരം നടത്തിയത്. സാംസ്കാരിക പ്രവർത്തകൻ രാധാകൃഷ്ണൻ മാണിക്കോത്ത് ഉപഹാരം നൽകി. എം.രവി അധ്യക്ഷത വഹിച്ചു.

0/Post a Comment/Comments