Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.യു. പ്രവർത്തകരുടെ അറസ്റ്റ്: വേറിട്ട പ്രതിഷേധവുമായ് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്

കെ.എസ്.യു. പ്രവർത്തകരുടെ അറസ്റ്റ്: വേറിട്ട പ്രതിഷേധവുമായ് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്

 


കണ്ണാടിപ്പറമ്പ് :മന്ത്രി വീണ ജോർജ് വിഷയത്തിൽ കെ.എസ്.യു  പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിര 

കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി  ലോസ്‌കാർ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

മികച്ച അഭിനയത്തിലൂടെ നാട്ടുകാരുടെ മുഴുവൻ തിരിച്ചറിവിനേയും വെല്ലുവിളിച്ചു പാവപ്പെട്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിന് വീണ ജോർജിന് മികച്ച അഭിനേത്രിക്കുള്ള അവാർഡും ,കഥ ,തിരക്കഥ ആസൂത്രണം എന്നിവയ്ക്കുള്ള സമഗ്ര കലാ അവാർഡ് എ എൻ ഷംസീർ എന്നിവരും നേടി യെന്ന് അവതരിപ്പിച്ചാണ് പ്രതിഷേധം.

കണ്ണാടിപറമ്പ മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ അവാർഡുകൾ സമ്മാനിച്ചു.ബ്ളോക് മെമ്പർ കെ. പ്രശാന്ത്  അവതാരകനായി.

എ.വി.ഭാസ്കരമാരാർ ,എ വി ശൈലജ , കെ.ഇന്ദിര ,സനീഷ്ചിറയിൽ ,ഉണ്ണികൃഷ്‌ണൻ , സി.വി.ധനേഷ്, സലിം പുല്ലൂപ്പി ,മഹിജ രേഷ്മ ,വിനീത ,രാഗി ,കെവി സോമൻ , ടി.കെ.ദേവദാസ് ,റിയാസ്, ദേവദാസ് ,സജീവൻ എന്നിവർ പങ്കെടുത്തു

0/Post a Comment/Comments