പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2026-27 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഐ.പി.പി.എൽ കില തളിപ്പറമ്പ് പ്രിൻസിപ്പാൾ ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്യും. പദ്ധതി രേഖയുടെ പ്രകാശനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. വേലായുധൻ, എം.പി. ആദംകുട്ടി, അഡ്വ. കെ.കെ. രത്നകുമാരി, കെ.മിനേഷ്, വി.പി.മോഹനൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യും. സംസ്ഥാന തലത്തിൽ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. പ്രജിന പി.വിയെ ചടങ്ങിൽ വെച്ച് ആദരിക്കും. പ്രസിഡണ്ട് ബി.പി. വിപിന അധ്യക്ഷത വഹിക്കും.

Post a Comment