കുറ്റിയാട്ടൂര്‍ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം 15 മുതല്‍ 20 വരെ.
മയ്യില്‍: കുറ്റിയാട്ടൂര്‍ മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 15 മുതല്‍ 20 വരെ നടത്തും. തന്ത്രി പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. 15-ന് രാവിലെ ആറ് മുതല്‍ അഖണ്ഡനാമ ജപം. തുടര്‍ന്ന് പൊറോളം ദേശവാസികളുടെ കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി ഏഴിന് കൊടിയേറ്റം. തുടര്‍ന്ന് തിരുനൃത്തം. തിരുവാതിരക്കളി, കുച്ചിപ്പുടി. ഒന്‍പതിന് ഴിലക്കാട്ടം. പത്തിന് കഥാപ്രസംഗം. 16-ന് വൈകീട്ട് അഞ്ചിന് തിട്ടയില്‍ ഇല്ലത്തേക്ക് എഴുന്നള്ളത്ത്. ഏഴിന് കലാപരിപാടികള്‍. ഒന്‍പതിന് തിരുവാതിരക്കളി. പത്തിന് ഇന്‍സ്ട്രുമെന്റ് മ്യൂസിക്. 17-ന് വൈകീട്ട് അഞ്ചിന് തായമ്പക. ആറിന് സാംസ്‌കാരിക സമ്മേളനം, നവീകരിച്ച കുളം സമര്‍പ്പണം. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. എട്ടിന് തിരുനൃത്തം. 18-ന് വൈകീട്ട് അഞ്ചിന് തായമ്പക. എട്ടിന് തിരുനൃത്തം. പത്തിന് ഭരതനാട്യം, 11-ന് ചാക്യാര്‍കൂത്ത്. 19-ന് രാത്രി എട്ടിന് ഗ്രാമബലി, പള്ളിവേട്ട. 20-ന് പുലര്‍ച്ചെ അഞ്ചിന് കണി ദര്‍ശനം, രാവിലെ ഒമ്പതിന് ആറാട്ട്. ഉച്ചക്ക് ഒന്നിന് ആറാട്ട് സദ്യ. വൈകീട്ട് അഞ്ചിന് ഇരട്ട തായമ്പക. തുടര്‍ന്ന് മേളപ്രദക്ഷിണം.
Post a Comment