Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 സ്‌നേഹാദരവും നാടകരാവും നാളെ
 മയ്യില്‍:  ചെറുപഴശ്ശി നവകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സ്‌നേഹാദരവും നാടകരാവും പരിപാടി  14-ന് നടത്തും.ചടങ്ങില്‍ കെ.കെ. ഉണ്ണിക്കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സാന്ത്വന പരിപചരമ രംഗത്തെ  മുല്ലക്കൊടിയിലെ പരിപാടി ദാമു എന്ന കെ.ദാമോദരന്  മുന്‍ എം.പി. കെ.കെ. രാഗേഷ് നിര്‍വഹിക്കും.  ചടങ്ങില്‍  കെ.പ്രഭാകരന്‍ മാസ്റ്റര്‍ സ്മാരക ചാരിറ്റി ഫണ്ട് കൈമാറലും നടക്കും. തുടര്‍ന്ന് കുട്ടികളുടെ നാടകം എതിര്,  അനീഷ് ചെറുപഴശ്ശി രചിച്ച നാടകം മഴവില്ല് വരക്കുന്നവര്‍ എന്നിവ ഉണ്ടാകും. തുടര്‍ന്ന് ശിശുമന്ദിരം കുട്ടികളുടെ പരിപാടികള്‍ അരങ്ങേറും.  രാത്രി പത്തു മുതല്‍ സംഗീത ശില്പം,  തിരുവാതിര, യോഗ ഡാന്‍സ്, നൃത്ത ശില്പം എന്നിവ  നടക്കും.

0/Post a Comment/Comments