നാടന്‍ പാട്ടിനൊപ്പം പൊന്നാമ്പല മട്ടുപ്പാവില്‍ വിളയിച്ചത് നൂറുമേനി
പടം. 15hari11 കയരളം ഒറപ്പൊടിയിലെ വൈഖരി സാവന്റെ മട്ടുപാവിലെ കൃഷിയിടത്തിലെത്തിയ കൃഷിവകുപ്പ്, പഞ്ചായത്ത്, സ്‌കൂള്‍ അധികൃതര്‍ വിള
മയ്യില്‍: നാടന്‍ പാട്ടിന്‍ വേദികള്‍ താളത്തിനൊപ്പം പാടി ഇളക്കി മറിക്കുന്ന വൈഖരി സാവന്‍ എന്ന് അഞ്ചാം ക്ലാസ്സുകാരിക്ക് കൃഷി കുട്ടിക്കളിയല്ല. വീടിന്റെ മട്ടുപ്പാവില്‍ അവളൊരുക്കിയത് കൃഷിയിലെ വൈവിധ്യങ്ങള്‍. വാതില്‍പ്പുറ പഠനത്തിനായി തളിപ്പറങമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരോടുമൊപ്പമെത്തിയത് കൃഷി വകുപ്പിലെയും മയ്യില്‍ പഞ്ചായത്ത് ഓഫീസ് ഭരണസമിതിയംഗങ്ങളും. ചട്ടിയിലും ഗ്രോബാഗിലുമായി പൊന്നാമ്പല എന്ന വൈഖരി സാവന്‍ പരിചരിക്കുന്നത് തക്കാളി, വെമ്ട, വിവിധയിനം ചീരകള്‍, പച്ചമുളകുകള്‍, പടവലം, പാവല്‍, കുമ്പളം, വെള്ളരി, തണ്ണിമത്തന്‍, ക്യാബേജ്, കോളിഫ്‌ളവര്‍, വഴുതിന, ക്യാരറ്റ്, ഉള്ളി , ഉരുളക്കിവങ്ങ്, നിലക്കടല തുടങ്ങിയവയാണ്. കൃഷിദീപം കാര്‍ഷിക സൊസൈറ്റിയാണ് വിത്തുകള്‍ നല്‍കിയത്. കണ്ണൂര്‍ അതീന ഫോക് മെഗാഷോയിലെ നാടന്‍ പാട്ട് കലാകാരിയാണ്. 2025 ലെ മികച്ച കുട്ടിക്കര്‍ഷക അവാര്‍ഡും ലഭിച്ചിരുന്നു. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ അടുക്കളയിലേക്ക് പ്രഥമാധ്യാപകന്‍ പി.കെ. രത്‌നാകരന്‍ ഏറ്റുവാങ്ങി. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ വിളവെടുപ്പുദ്ഘാടനം നടത്തി.
Post a Comment