നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ തസ്തികയിൽ ജോലി ചെയ്തു വരുന്നയാളെ പിരിച്ചു വിടുന്നതിന് നോട്ടീസ് നൽകിയത് പുന: പരിശോധിക്കണമെന്ന് എൽ.ഡിഎഫ് ആവശ്യപ്പെട്ടു. 14 വർഷമായി പഞ്ചായത്ത് ഡ്രൈവർ ജോലി ചെയ്യുന്ന ഫൈസലിനെയാണ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടുള്ളത്. ഈ നടപടി രാഷ്ട്രീയ തിമിരം ബാധിച്ച യുഡിഎഫ് നേതൃത്വം തിരുത്തണമെന്നാണ് എൽഡിഎഫ്പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടത്.

Post a Comment