കുറ്റിയാട്ടൂരില്‍ മാങ്കോ പാര്‍ക്ക് ഒരുങ്ങുന്നു
പടം. 15hari10 സംസ്ഥാന ബജറ്റിലുള്‍പ്പെടുത്തി കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന മാങ്കോ പാര്‍ക്ക് നിര്‍മാണം പഞ്ചായത്തധികൃതരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നു.
കുറ്റിയാട്ടൂര്‍: മാങ്ങ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കുറ്റിയാട്ടൂരില്‍ മാങ്കോ പാര്‍ക്ക് നിര്‍മാണം തുടങ്ങി. സംസ്ഥാന ബജറ്റിലുള്‍പ്പെടുത്തിയ അഞ്ച് കോടി രൂപ ചിലവിലാണ് നിര്‍മാണം തുടങ്ങിയത്. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ദീര്‍ഘകാല ശേഖരണം, സംസ്‌കരണ യൂണിറ്റ്, മിനി ഓഡിറ്റോറിയം, ഓപ്പണ്‍ ഗാലറി, നടപ്പാതകള്‍, കഫ്‌റ്റേറിയ തുടങ്ങി വിവിധ സൗകര്യങ്ങളും ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍, വൈസ് പ്രസിഡന്‍ര് എം.വി. സുശീല, ടി.രാജന്‍, പി.വി.കോമള എം..എല്‍.എ. ഓഫീസ് പ്രതിനിധികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment