മയ്യില്‍: റേഷന്‍ കടക്കരികില്‍ മൊബൈല്‍ ഫോണില്‍ പോറ്റിയേ കേറ്റിയേ ഗാനം ഉച്ചത്തില്‍ വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം. അരിമ്പ്ര ലോക്കല്‍ സെക്രട്ടറിയായ മുല്ലക്കൊടിയിലെ ടി.പി. മനോഹരനെയാണ് പി.ഭാസ്‌കരന്‍ ഷര്‍ട്ടിന്റെ കോളറയില്‍ പിടിച്ചു വലിച്ച് മര്‍ദ്ധിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 11.30-നാണ് സംഭവം. മനോഹരന്റെ പരാതിയില്‍ മയ്യില്‍ പോലീസ് പി.ഭാസ്‌കരനെതിരെ കേസെടുത്തു.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഭാസ്‌കരന്റെ ഭാര്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചതിന്റെ വിരോധം മൂലം ഭാസ്‌കരനെ റേഷന്‍ കടക്കരികെ തടഞ്ഞു നിര്‍ത്തി വയറിന് കൈ കൊണ്ട് കുത്തുകയും കാല് കൊണ്ട് ചവിട്ടുകയും ചെയ്തു എന്ന പരാതിയില്‍ മനോഹരനെതിരെയും സുഹൃത്ത് സന്ദീപ് ചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. പൊതു ഇടമായ റേഷന്‍ കടയില്‍ രാഷ്ട്രീയ ഗാനങ്ങള്‍ വെക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ പാട്ട് നിര്‍ത്താന്‍ തയ്യാറാകാതെ ഒച്ച കൂട്ടി വെക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെയും മനോഹരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഭാസകരന്‍ മര്‍ദ്ധിച്ചതെന്നും പരാതിയിലുണ്ട്.
Post a Comment