'സയന്റിയ'ശാസ്ത്ര വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന്
മയ്യില്‍: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര വിദ്യാഭ്യാസ പ്രദര്‍ശനം 'സയന്റിയ' 23-ന് നടത്തും. 14 വര്‍ഷക്കാലം സ്‌കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച എ.വി.ജയരാജന്റെ വിരമിക്കുലമായി ബന്ധപ്പെട്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പാദക കമ്പനി, വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ ഒരുക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടാകും. രാവിലെ പത്തിനാണ് ഉദ്ഘാടനം. വൈകീട്ട് അഞ്ച് വരെ പ്രദര്‍ശനം നടക്കും.
Post a Comment