മയ്യില്‍: സ്വന്തം സ്ഥാപനത്തിന്റെ മുന്നില്‍ വെച്ച് പിറകില്‍ നിന്നെത്തിയ സ്‌കൂട്ടറിടിച്ച് വിമുക്തഭടന്റെ കാല്‍ മുറിഞ്ഞു തൂങ്ങി. മയ്യില്‍ നിരത്തുപാലത്തിനു സമീപത്തെ എം.വി.ഗംഗാധരന്റെ വലതുകാലിനാണ് ഗുരുതരമായ പരിക്കേറ്റത്. കഴിഞ്ഞ ദിവസം കാര്യാംപറമ്പിലെ എം.വി.ജി സ്‌പ്രെ പെയിന്റിങ്ങ് സ്ഥാപനത്തിനു മുന്നില്‍ വെച്ചാണ് സംഭവം. മയ്യില്‍ ഭാഗത്തു നിന്നെത്തിയ സ്‌കൂട്ടറാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിരിക്കുയായിരുന്ന ഗംഗാധരനെ ഇടിച്ചു തെറിപ്പിച്ചത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. മയ്യില്‍ പോലീസില്‍ പരാതി നല്‍കി.

Post a Comment