അമ്മ: പഴയക്കല്‍ യശോദ.
ഭാര്യ. വിജിഷ.
മകള്‍: ഇവാനിയ.
സഹോദരങ്ങള്‍: പി.സജിത്കുമാര്‍ (കുറ്റിയാട്ടൂര്‍ സര്‍വീസ് സഹകരണ ബേങ്ക്), ബാബു, ഇന്ദിര, നിഷ.
മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തി വരികയാണ്.
ഷാര്‍ജയില്‍ ഒരാഴ്ച മുമ്പ് കാണാതായ കുറ്റിയാട്ടൂര്‍ സ്വദേശിയായ യുവാവിനെ കടലില്‍ മരിച്ച നിലയില്‍
മയ്യില്‍: ഷാര്‍ജയില്‍ ഒരാഴ്ച മുമ്പ് കാണാതായ കുറ്റിയാട്ടൂര്‍ സ്വദേശിയായ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തല മെട്ടയില്‍ മാണിയൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ പഴയക്കല്‍ ഷാബു(43)വിനെയാണ് ഷാര്‍ജ ജുബൈല്‍ ബീച്ചിനരികെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാനിലെ ക്വകാര്യ കമ്പനിയില്‍ മൂന്ന് വര്‍ഷത്തിലേറെയായി സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയതായി വിവരമുണ്ടായിരുന്നു.മൊബൈല്‍ ഫോണ്‍ മുറിയില്‍ ശബ്ദരഹിതമാക്കിയ നിലയിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തി വരികെയാണ് മൃതദേഹം കണ്ടെത്തിയത്.
അച്ഛന്‍: പരേതനായ രാമ്പേത്ത് മാധവന്‍.(റിട്ട.അധ്യാപകന്‍, ചെറുപഴശ്ശി എ.എല്‍.പി. സ്‌കൂള്‍)

Post a Comment