Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ: കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം അനുമോദന സദസ്സ് സംഘടിപ്പിച്ചു. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് സിനിമയിൽ ബാലതാരമായി അഭിനയിച്ച കലാകാരൻ പ്രിയരഞ്ജ്, ഇൻക്ലൂസീവ് സ്പോർട്സ് സെലക്ഷനിൽ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയ അനുഷ്ക് കെ പി എന്നിവരെ അനുമോദിച്ചു. അനുമോദന ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എംപി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബി കെ വിജേഷ് അധ്യക്ഷത വഹിച്ചു. പി കെ പുരുഷോത്തമൻ കെ നാരായണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എംപി രാജേഷ് സ്വാഗതവും വനിതാവേദി പ്രസിഡണ്ട് സീത പി കെ നന്ദിയും പറഞ്ഞു.

0/Post a Comment/Comments