കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണ പ്രദേശത്ത് എ ബി സി കെട്ടിടത്തിന് മുൻവശത്തായി സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിച്ചിൽ. ആളപായമില്ല. മെയിൻ റോഡിൽ നിന്നും എട്ട് മീറ്റർ ഉയരത്തിലുള്ള സർവീസ് റോഡിനായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായതെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
തകർച്ച ഉണ്ടായ സ്ഥലത്തുനിന്നും ഏകദേശം 10-12 മീറ്റർ മാറിയാണ് അടുത്തുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കെട്ടിടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണ്. കെട്ടിടം ഒഴിപ്പിച്ചാലുടൻ, ബാക്കിയുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

Post a Comment