മയ്യിൽ: സി പി ഐ നേതാവ് കെ വി ബാലകൃഷ്ണൻ (66) അന്തരിച്ചു. AITUC സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ ആണ്, സിപിഐ കണ്ണൂർ താലൂക്ക് മെമ്പർ, സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചു. മയ്യിൽ മേഖലയിൽ AITUC കെട്ടി പടുക്കാൻ പ്രയത്നിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവാണ്.
ഭാര്യ ഷൈലജ (ഇരിവേരി),
മകൾ നിത്യ കെ വി.
മരുമകൻ വൈശാഖ്
സഖാവ് കെ വി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
സഖാവിന്റെ ഭൗതിക ദേഹം ഇന്നു രാവിലെ 8 മണിമുതൽ വേളത്തെ വസതിയിൽ പൊതു ദർശനം
സംസ്ക്കാരം ഉച്ചക്ക് 12.30 നു കണ്ടക്കൈ ശാന്തി വനത്തിൽ

Post a Comment