![]() |
| ദേശീയ വിരവിമുക്ത ദിനം അഴിക്കോട് ബ്ലോക്ക് തല ഉൽഘാടനം ചിറക്കൽ രാജാസ് ഹൈ സ്കൂളിൽ ബഹു കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കുന്നു |
അഴിക്കോട് : ദേശീയ വിരവിമുക്ത ദിനം അഴിക്കോട് ബ്ലോക്ക് തല ഉൽഘാടനം ചിറക്കൽ രാജാസ് ഹൈ സ്കൂളിൽ ബഹു കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്ത് നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി അനില പി വി അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റീന എ, വാർഡ് അംഗം കസ്തൂരി ലത, അഴിക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം PRO ഉമേഷ് ഇ വി, ചിറക്കൽ കുടുംബ ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സുരേഷ് കുമാർ, ഷാഫി, ആൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. അഴിക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ശ്രീമതി സജി രേഖ സ്വാഗതവും ചിറക്കൽ രാജാസ് ഹൈ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി സുധ പി കെ നന്ദിയും പറഞ്ഞു.

Post a Comment