മയ്യിൽ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 ഉം മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് കുടുംബസംഗമം 'കരുതൽ -26 , എന്ന പേരിൽ സംഘടിപ്പിച്ചു.നണിയൂർനമ്പ്രത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. വി.ശ്രീജിനി അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ .കെ. രമേശൻ സംസാരിച്ചു.
പാലിയേറ്റീവ് നഴ്സിന് ആദരം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌കെ. വി. അബ്ദുറഹിമാൻ നിർവഹിച്ചു.
പാലിയേറ്റീവ് അംഗങ്ങൾക്കുള്ള ഉപഹാരം മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. കാർത്തിക നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. സുഷമ പാലിയേറ്റീവ് ദിന സന്ദേശം നൽകി. പഞ്ചായത്തംഗം എ. ശോഭ , ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി,കെ. ദിവാകരൻ ,പാലിയേറ്റീവ് നഴ്സ് പി. സജിന എന്നിവർ സംസാരിച്ചു.


Post a Comment