മയ്യില്‍: ഭാവന കരിങ്കല്‍ക്കുഴി ഏര്‍പ്പെടുത്തിയ നാലാമത് പ്രതിഭാ പുരസ്‌കാരം നാടക -തിരക്കഥാ കൃത്ത് എന്‍.ശശിധരന് ഡോ.വി. ശിവദാസന്‍ എം.പി. കൈമാറി. നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ഡ പരിഗണിച്ചാണ് പുരസ്‌കാരം. ഭാവന നാടകോത്സവ സമാപന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. സി.രജുകുമാര്‍ അധ്യക്ഷത വഹിച്ചു. കഥാകാരി എസ്.സിതാര, എ.പി. സുരേഷ്, കെ.പി.സുരേഷ്, പി.വി.ഉണ്ണിക്കൃഷ്ണന്‍, രാധാകൃഷ്ണന്‍ പട്ടാനൂര്‍, ഇ.ഡി.ബീന, രാധാകൃഷ്ണന്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശിവപ്രിയ സുരേഷിന്റെ ഗാനാഞ്ജലി നടന്നു.

Post a Comment