Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 അടിസ്ഥാന സൗകര്യങ്ങളില്ല: ബമ്മണാച്ചേരി പാടശേഖരം തരിശായി നശിക്കുന്നു
എം.കെ.ഹരിദാസന്‍.
പടം. വിഷ്ണു ഫോട്ടോഗ്രാഫര്‍)
 മയ്യില്‍:  അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍  ഇരുവിള പാടശേഖരം വര്‍ഷങ്ങളായി തരിശുഭൂമിയായി  നശിക്കുന്നു. മയ്യില്‍ പഞ്ചായത്തിലെ ബമ്മണാച്ചേരി പാടശേഖരമാണ് കഴിഞ്ഞ രണ്ട വര്‍ഷക്കാലത്തിലധികമായി  കര്‍ഷകരാരും കൃഷിയിറക്കാനാകാത്തത്. മുന്‍കാലങ്ങളില്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളിലൂടെ ടില്ലര്‍, ട്രാക്ടര്‍  എന്നിവ വയലിലെത്തിച്ച് നാമ മാത്രമായി കൃഷി ചെയ്തിരുന്നെങ്കിലും നിലവില്‍ 15 ഓളം കര്‍ഷകര്‍ പൂര്‍ണമായും വയലിനെ കയ്യൊഴിഞ്ഞു.  ഇവിടെയുള്ള പരമ്പരാഗത കര്‍ഷകരായ കെ.കെ. ഗോവിന്ദന്‍,സി.ലക്ഷ്മി, പി.എം. പ്രകാശന്‍, കെ.പി. ബാലകൃഷ്ണന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, നിക്കുന്നോന്‍ വീട്ടില്‍ ലക്ഷ്മിയമ്മ, എന്‍.കെ.സത്യനാഥന്‍, കെ.പി.ഭാര്‍ഗ്ഗവി, കല്ല്യാടന് രഞ്ചിത്ത് തുടങ്ങി 15 ലധികം കര്‍ഷകരുടെ 16 ഏക്കര്‍ വയലാണ് കാട് കയറി നശിക്കാന്‍ തുടങ്ങിയത്.  ഈ പാടശേഖരത്തിന് സമീപത്തായുള്ള പാടശേകരങ്ങളിലെല്ലാം കൊയ്തു യന്ത്രവും ട്രാക്ടറും, ടില്ലറും എത്തിച്ച്  കാര്‍ഷിക പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഇവിടെ തൊഴിലാളികലെ ലഭിക്കാത്തതും വിനയായി.  സമീപത്തായുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ യന്ത്രങ്ങള്‍ കടത്തിവിടാത്തതോടൊയാണ് കര്‍ഷകര്‍ കൃഷിയെ ഒഴിവാക്കാന്‍ തുടങ്ങിയത്. പാടസേഖരത്തിലേക്കുള്ള പനക്കര്‍ താഴെ പാലം വീടി കൂട്ടാനായി നിരവധി തവണ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ പരാകതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പറയുന്നത്.
ഉല്‍പ്പാദന ബോണസ് ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതി
 കൃഷിവകുപ്പില്‍ നിന്നകൃഷി നെല്‍നടത്താനായി  ഒരു സെന്റിന്് 102 രൂപ ഉല്‍പ്പാദന ബോണസ് ലഭിക്കുന്നുണ്ട്. എന്നാല്‍ ബമ്മണാച്ചേരി  പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഈ ബോണസ് തുക വര്‍ഷങ്ങളായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.  ഇതിനായി യന്ത്രങ്ങളെത്തിക്കാനുള്ള പാത അടിയന്തിരമായി പണിയണം.

നെക്കോത്ത് പത്മനാഭന്‍, സെക്രട്ടറി, ബമ്മണാച്ചേരി  പാടശേഖര സമിതി.

 പാലങ്ങളിലൊന്ന് വീതി കൂട്ടിയാല്‍ പരിഹാരമാകും

 ബമ്മണാച്ചേരി പാടശേഖരത്തിലെത്താനായി മൂന്നു ചെറിയ പാലങ്ങള്‍ നേരത്തേയുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതാണ് പ്രശ്‌നം. രണ്ട് വിള നെല്‍കൃഷിക്ക് ഉത്തമവും അനുകൂലവുമായ പാടശേകരമാണിത്.  പാലം വീതി കൂട്ടാന്‍ മറ്റു തടസ്സങ്ങളൊന്നുമില്ല.
പി.എം.പ്രകാശന്‍, കര്‍ഷകന്‍.

കൃഷി നടത്തുന്നതിന് തൊഴിലാളികളെ കിട്ടാത്തത് പ്രശ്‌നം

വര്‍ഷങ്ങളായി നല്ല രീതിയില്‍ കൃഷി നടത്തിയിരുന്ന പാടശേഖരത്തിനു സമീപത്തെല്ലാം യന്ത്രങ്ങളെത്തിയതോടെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതായതാണ് കൃഷി ഉപേക്ഷിക്കാനിടയാക്കിയത്. യന്ത്രങ്ങള്‍ പാടത്തെത്താന്‍ നടപടിയുണ്ടാവണം
 കെ.പി.കുഞ്ഞിക്കണ്ണന്‍, റിട്ട അധ്യാപകന്‍, വള്ളിയോട്ട്.

കൃഷിറക്കാന്‍ കര്‍ഷകര്‍ തയ്യാര്‍
ബമ്മണാച്ചേരി പോലുള്ള പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ എന്നും തയ്യാറാണ്. അടിസ്ഥാന സൗകര്യ വികസനം അത്യാവശ്യമാണ്.
 കെ.കെ. ഗോവിന്ദന്‍. പരമ്പരാഗത കര്‍ഷകന്‍. മയ്യില്‍.


0/Post a Comment/Comments