Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യില്‍ നാടകക്കൂട്ടത്തിന്റെ  'വേലായുധന്റെ ഭീമന്‍' 25-ന് അരങ്ങില്‍
പടം. 22hari20 മയ്യില്‍ നാടകക്കൂട്ടം അവതരിപ്പിക്കുന്ന വേലായുധന്റെ ഭീമന്‍ എന്ന നാടകത്തില്‍ നിന്നുള്ള രംഗം
 മയ്യില്‍:  നാട്യങ്ങളില്ലാതെ ഒരു കൂട്ടം ഗ്രാമീണര്‍ പുരാണകഥ നാടകമായി അവതരിപ്പിക്കുമ്പോള്‍ അരങ്ങിലും അണിയറയിലുമുണ്ടാകുന്ന സംഭവങ്ങളാണ് വേലായുധന്റെ 'ഭീമന്‍' നാടകം പറയുന്നത്. മയ്യില്‍ നാടകക്കൂട്ടമാണ്  25-വ് വൈകീട്ട്  ഏഴിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് അരങ്ങൊരുക്കുന്നത്. കെ.കെ.കുഞ്ഞനന്തന്‍ സ്മാരക പബ്ലിക് ലൈബ്രറിയുടെയും നാടക്കൂട്ടത്തിന്റെയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. ബിനീഷ് ചേളന്നൂര്‍ ചരചനയില്‍  സുരേഷ് കുട്ടിരാമനാണ് സംവിധാനം ചെയ്യുന്നത്. നാടകത്തിന്റെ പിന്നണിയിലെ നാടകം  എന്ന പ്രത്യേകതയും  നാടകാസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകും.  നാടകക്കൂട്ടം സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നാടകരചന മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്  ഇ.പി.രാജഗോപാലന്‍ നിര്‍വഹിക്കും.  വാര്‍ഷികാഘോഷം വൈകീട്ട് ഏഴിന്  സിനിമാ നാടക സംവിധായകന്‍ പിയനന്ദന്‍ ഉദ്ഘാടനംചെയ്യും.

0/Post a Comment/Comments