മയ്യിൽ. എസ്. എം.എ ബാധിച്ച് പതിനെട്ട് കോടി രൂപയുടെ ചികിത്സാ ചെലവിനായി മയ്യിൽ ആറാം മൈലിലെ ലീക്ഷിത് ചികിത്സാ ഫണ്ടിലേക്ക് കവിളിയോട്ട് ചാൽ ജനകീയ വായനശാലയും , സഹൃദയ സ്വയം സഹായ സംഘം ധനസഹായം നൽകി.
വായനശാല രക്ഷാധികാരി ടി ബാലകൃഷ്ണനിൽ നിന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഏറ്റുവാങ്ങി.
ടി. പ്രദീപൻ, വി.വി. വേണു, കെ.സന്തോഷ്, സി.കെ. പ്രേമരാജൻ, കെ.കെ. വിനോദൻ, ടി.കെ. സത്യൻ, എം.മനോഹരൻ, ഇ.എം. രമേശൻ എന്നിവർ നേതൃത്വം നൽകി.

Post a Comment