Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ഉല്‍സവാഘോഷം 24ന്

ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ഉല്‍സവാഘോഷം 24ന്

മയ്യില്‍:  ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലെ ഉല്‍സവാഘോഷം 24,25 തീയ്യതികളിലായി നടത്തും.തന്ത്രി പുതുശ്ശേരി ഇല്ലത്ത്  ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് പരിപാടികള്‍.   24ന് രാവിലെ ആറിന് അഭിഷേകം,  വൈകീട്ട് അഞ്ചിന്  കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട് കാവില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര. ആറിന് ഗീപാരാധനയും തിരുവത്താഴത്തിന് അരിയളവും. രാത്രി 7.30-ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്തിന്റെ അദ്യാത്മിക പ്രഭാഷണം. തുടര്‍ന്ന് മാതൃസമിതിയുടെ കലാപാരിപാടികള്‍.  ഒന്‍പതിന് ഭക്തിഗാനമേള.  തുടര്‍ന്ന് അന്നദാനം.  25-ന് രാവിലെ ഏഴിന് വിശേഷാല്‍ പൂജകള്‍. തുടര്‍ന്ന് നാരായണീയ സഹസ്രനാമ പാരായണം.  പത്തിന് നവകം,  ഉച്ചക്ക് ഇന്നദാനം. വൈകീട്ട്  നാലിന് തായമ്പക.  ആറിന് തിരുനൃത്തം.  തുടര്‍ഡന്ന് സഹസ്രദീപ സമര്‍പ്പണം.  രാത്രി എട്ടിന് ടി.വി.രത്‌നകുമാര്‍ ആന്‍ഡ് ടീം അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍.

0/Post a Comment/Comments