നാറാത്ത് മുച്ചിലോട്ട് കാവ് കളിയാട്ടം ഏഴിന് തുടങ്ങും
നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവ് കളിയാട്ടം ഏഴിന് തുടങ്ങും. ഏഴിന് നാഗപ്രതിഷ്ഠാ ദിന ചടങ്ങുകള്‍. എട്ടിന് വൈകീട്ട് നാലിന് കലവറ നിറക്കല്‍ ഘോഷയാത്ര ആറിന് വണ്ണാരത്തറ കുറിയടല്‍ എഴുന്നള്ളത്ത്. ഒന്‍പതിന് രാവിലെ ഒന്‍പതിന് നടയില്‍ പ്രശ്‌നചിന്ത. വൈകീട്ട് ആറിന് കുഴി അടുപ്പില്‍ തീ പകരല്‍. രാത്രി 8.30 സാംസ്്കാരിക സമ്മേളനം കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസന്ധ്യ. പത്തിന് വൈകീട്ട് മൂന്നിന് നൃത്തനൃത്യങ്ങള്‍. തുടര്‍ന്ന് വെള്ളാട്ടങ്ങള്‍. 11-ന് വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ കൂടിയാട്ടം. 12-ന് പുലര്‍ച്ചെ അഞ്ചിന് നരമ്പില്‍ ഭഗവതി തെയ്യം. 12-ന് മേലേരി കയ്യേല്‍ക്കല്‍. ഉച്ചക്ക് ഒന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍. രാത്രി 11-ന് ആറാടിക്കല്‍.
Post a Comment