മയ്യിലിന്റെ സഖാവിന് ആയിരങ്ങളുടെ വിട
മയ്യില്‍: സിപിഐ യുടെയും തൊഴിലാളി പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിനും മയ്യില്‍ ടൗണിലും പരിസരത്തും ഏറെക്കാലമായി നിറചിരിയുമായി നിലകൊണ്ട കെ.വി.ബാലകൃഷ്ണന്‍ ഇനി ഓര്‍മ. എഐടിയുസി സംസ്ഥാന ജനറല്‍ കൗണ്‍സിലംഗമാണ്. ജനയുഗം പത്രത്തിന്റെ മയ്യില്‍ ടൗണിലെ പ്രചാരകനും ലേഖകനുമാണ്. സിപിഐ കണ്ണൂര്‍ താലൂക്ക് അംഗമായും മയ്യില്‍ മണ്ഡലം സെക്രട്ടറിയേറ്റംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പി. സന്തോഷ്‌കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിഎന്‍. ചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്‌കുമാര്‍, സി.പി.ഷൈജന്‍, എ. പ്രദീപന്‍, സി.രവീന്ദ്രന്‍, താവം ബാലകൃ,്ണന്‍, പി.അജയകുമാര്‍, സി.വിജയന്‍, കെ.വി.ഗോപിനാഥ്, ടി.വി.ഗിരിജ, കെ.പ്രേമ തുടങ്ങി നിരവധി നേതാക്കള്‍ അന്തേയാപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. അനുശോചന യോഗത്തില്‍ പി.കെ.മധുസുദനന്‍ അധ്യക്ഷത വഹിച്ചു. സി.പി.സന്തോഷ്‌കുമാര്‍, പി.സന്തോഷ്‌കുമാര്‍, എം.സി.ശ്രീധരന്‍, കെ.പി.ശശിധരന്‍, ടി.വി.അസ്സൈനാര്‍, ബേബി സുനാഗര്‍, കെ.സി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment