മയ്യിൽ: കണ്ടക്കൈ എൽ.പി.സ്കൂളിൽ ചങ്ങായീസ് എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സഹവാസ ക്യാമ്പ് തുടങ്ങി. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡൻ്റ് കെ.ബിജു അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് ബി.പി.സി. എം.വി. നാരായണൻ, എം.കെ. ഹരിദാസൻ ,സി.കെ. സുരേഷ് ബാബു ദേവിക എസ് ദേവ്, എംകെ ഉണ്ണിക്കൃഷണൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. പ്രഥമാധ്യാപകൻ സി.വിനോദ്, മദർ പി.ടി.എ. പ്രസിഡൻ്റ് കെ. അഷിത , വി.വി. മിനി എന്നിവർ സംസാരിച്ചു. ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും. പഞ്ചായത്തംഗം കെ രമേശൻ സമ്മാന വിതരണം നടത്തും.

Post a Comment