കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ എ .എൽ . പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. വാർഡ് മെമ്പർകെ.അച്യുതൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ECHO-സ്കൂൾ ലൈവ് സ്റ്റുഡിയോ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റെജി പിപി.യും, ആഘോഷങ്ങളുടെ പ്രചരണാർത്ഥം നടത്തുന്ന ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമിമ രാജേഷും നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ 125 മെഴുകുതിരികൾ പ്രോജ്വലിപ്പിച്ചു. സബ്ജില്ലാ കായിക,ശാസ്ത്ര,കലാമേളകളിലെ,ജേതാക്കൾക്കുള്ള സമ്മാനങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രവീന്ദ്രൻ കെ കെ നൽകി.വാർഡ് മെമ്പർമാരായ പി വി കോമള,സി കെ പ്രദീപൻ,ജയപ്രകാശൻ വി സി, തളിപ്പറമ്പ് സൗത്ത് ബി.പി സി നാരായണൻ എം.വി, പി.വി ലക്ഷ്മണൻമാസ്റ്റർ,രാമകൃഷ്ണൻ ആർ.വി, പി ടി എ പ്രസിഡൻറ് രാജേഷ്,എം പി., എം.ജനാർദ്ദനൻ മാസ്റ്റർ പ്രഭാകരൻ എം.വി , രാമചന്ദ്രൻ എ.കെ,ലിജി എം കെ, എം.പത്മനാഭൻ മാസ്റ്റർ അമൽ കുറ്റ്യാട്ടൂർ, മുസ്തഫ സി.പി, ഹരീഷ് കുമാർ എ.കെ, സി.രാമകൃഷ്ണൻ മാസ്റ്റർ, രാജൻ കെ.കെ, ശ്രീനിവാസൻ എം.പി,മദർ പി ടി പ്രസിഡൻറ് സൽമ .എം സിഎന്നിവർ സംസാരിച്ചു. പ്രഥമ അധ്യാപകൻ എ. വിനോദ് കുമാർ സ്വാഗതവും,സീനിയർ അസിസ്റ്റൻറ് പി കെ ശ്രീജ നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment