Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റജബ് മൗലീദിന് ജുമാമസ്ജിദിലേക്ക് ധര്‍മശാസ്താക്ഷേത്രത്തില്‍ നിന്ന് അരി സമര്‍പ്പണം

റജബ് മൗലീദിന് ജുമാമസ്ജിദിലേക്ക് ധര്‍മശാസ്താക്ഷേത്രത്തില്‍ നിന്ന് അരി സമര്‍പ്പണം

കണ്ണാടിപ്പറമ്പ്: മതമൈത്രി വിളിച്ചോതി കണ്ണാടിപ്പറമ്പ് നിടുവാട്ട് ഒളിയങ്കര യെക്കൂബിയ റജബ് മൗലീദിന് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഏഅയെ സമര്‍പ്പണം നടത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് അന്നദാനത്തിനാണ് ഉത്രവിളക്ക് മഹോത്സവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരി സമര്‍പ്പണം നടത്തിയത്. കമ്മിറ്റി പ്രസിഡന്‍ര് എം. സുധാകരന്‍, സെക്രട്ടരി എ.റിജു, എ. നാരായണന്‍, പി.ദാമോദരന്‍, ബിജു തെരു, രാജ്കുമാര്‍ വയപ്രം, എന്‍.വി. ലതീഷ് വാര്യര്‍, എം.പി.ജയരാജന്‍ എന്നിവരാണ് മസ്ജിദിലെത്തി സമര്‍പ്പണ ചടങ്ങ് നടത്തിയത്. പള്ളി കമ്മിറ്റി പ്രസിഡന്റ് കെ.ടി. മൂസാന്‍ഹാജി, സെക്രട്ടരിീ കെ.പി.ഷാഫി, ബഷീര്‍ നദ്വി, ഒ.പി. മൂസാന്‍ഹീജി, ടി.പി.അമീന്‍, കെ.ടി. ഖാലിദ്ഹാജി എന്നിവര്‍ അരി ചാക്കുകള്‍ ഏറ്റുവാങ്ങി സംഘത്തെ സ്വീകരിച്ചു.

0/Post a Comment/Comments