മുത്തപ്പന്‍ ക്ഷേത്രോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതായി ഡി.വൈ.എഫ്.ഐ.ആരോപണം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി
പടം.21hari60 കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രോത്സവത്തില്‍ ഗാനമേളക്കിടെ സദസ്സില്‍ നിന്നുള്ളവര്‍ വേദിയിലെത്തി പാട്ട് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നു
മയ്യില്‍: കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ ഡി.വൈ.എഫ്.ഐ. പ്രതിഷേധം. കഴിഞ്ഞ ദിവസം സമാപിച്ച ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തോടനുബന്ദിച്ച് തൃശ്ശൂരില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ ഗായക സംഘമാണ് ഗണഗീതം പാടിയതെന്നാണ് ആരോപണമുയരുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് െേമെഖലാ കമ്മിറ്റിയാണ് രംംഗത്തെത്തിയത്. ഗണഗീതമെന്നാരോപിച്ച ഗാനത്തിലെ വരികള്‍ തുടങ്ങുന്നതിങ്ങനെ.. പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍ പുണ്യവാഹിനീ സ്‌നഹമതേറ്റ് പൂങ്കാവനങ്ങളുണ്ടിവിടെ. ഗാനാലാപനത്തിനൊടുവിലായാണ് ഈ ഗാനം ആലപിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഗാനം തുടങ്ങുമ്പോള്‍ തന്നെ ഇതിവനിടെ ആലപിക്കരുതെന്നാവശ്യമുയര്‍ന്നെങ്കിലും ഗാനാലാപനം തുടരുകയായിരുന്നെന്നാണ് പറയുന്നത്. സദസ്സിലുള്ളരാള്‍ സ്‌റ്റേജില്‍ കയറി ഗാനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും സദസ്സിലുള്ളവര്‍ തന്നെ അദ്ധേഹത്തെ പിടിച്ച് താഴെയിറക്കുകയും ചെയ്യുന്നുണ്ട്.
പാടിയത് ദേശഭക്തി ഗാനം, ഗണഗീതമല്ല.
കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് എല്ലാ മതങ്ങളെ കുറിച്ചുള്ള പാട്ടുകളാണ് പാടിയത്. സുല്‍ത്താന്‍ റാവുത്തരും കുടുംബവും അവതരിപ്പിച്ച പരിപാടിയില്‍ ഗണഗീതം പാടുന്നതിന് ആരും നിര്‍ദ്ധേശിച്ചിട്ടില്ല, പാടിയിട്ടുമില്ല. നല്ല രീതിയില്‍ നടത്തിയ ഉത്സവത്തെ നിരുല്‍സാഹപ്പെടുത്തുന്ന രീതിയിലാമ് പ്രചാരണം നടത്തുന്നത്. ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും നടത്തി.
കെ.സതീശന്‍,സെക്രട്ടറി, കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി.
ഗാനമേളയില്‍ പാടിയ പാട്ടുകള്‍ സംഘാടക സമിതിയുടെ അറിവോടെ
ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്‌സവത്തില്‍ പാടിയ പാട്ടുകളില്‍ ചില പാട്ടുകള്‍ കമ്മിറ്റി അംഗങ്ങളുടെയും ആര്‍എസ്എസിന്റെയും നിര്‍ദ്ധേശത്തോടെയായിരുന്നു. പാട്ട് പാടാന്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചെങ്കിലും പാട്ട് തുടരുകയായിരുന്നു
അഭിജിത്ത്, മേഖലാ സെക്രട്ടറി , ഡി.വൈ.എഫ്.ഐ. കണ്ണാടിപ്പറമ്പ് ഈസ്റ്റ് കമ്മിറ്റി.
Post a Comment