കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിന്നും 32 ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. പാസ്സിംഗ് ഔട്ട് സെറിമണി രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ 107-ാം ബാച്ചിലെ 32 പേർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ഒ.എ അജിത അധ്യക്ഷയായി. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ സിന്ധു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. എസ് അനിൽകുമാർ, ജില്ലാ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം ഫാക്കൽട്ടി ഡോ. വി പ്രശാന്ത്, ആർ.ഡി.ഡി.എൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.കെ പത്മരാജ്, എ.എച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം വിനോദ് കുമാർ, ഫീൽഡ് ഓഫീസർ കെ സുധി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് രജീഷ് പള്ളിപ്രത്ത് എന്നിവർ പങ്കെടുത്തു.



Post a Comment