തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത്, വൈസ് പ്രസിഡണ്ട് സുധീഷ്, 10 വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ എന്നിവർക്ക് ആർട്ട് ഓഫ് ലിവിംഗ് കണ്ണാടിപ്പറമ്പ് സെൻ്റർ സ്വീകരണം നടത്തി.
ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താൻ ആർട്ട് ഓഫ് ലിവിംഗ്, യോഗ, എന്നിവയ്ക്ക് കഴിയുന്നതിനാൽ മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ യോഗയിലേക്ക് വരുന്നു. വരും കാലങ്ങളിൽ യോഗയുമായി ബന്ധപ്പെട്ട് യോജിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.
മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു ലോകമെമ്പാടും ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശം പരത്തുന്ന ശ്രീ ശ്രീ രവിശങ്കർജിയുടെ ആർട്ട് ഓഫ് ലിവിംഗ് നമ്മുടെ കണ്ണാടിപ്പറമ്പും നന്നായി നടക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷം; എന്ന് വൈസ് പ്രസിഡണ്ട് സുധീഷ് ആശംസിച്ചു.
യോഗ ആരോഗ്യത്തിന് മുതൽ കൂട്ടാണെന്നും ആർട്ട് ഓഫ് ലിവിംഗ് സൗജന്യമായി പരിശീലിപ്പിക്കുന്ന മൊബൈൽ ഫോൺ ടെക്നോളജി, ജപ്പാൻ ഭാഷ പരിശീലനം, ജർമൻ ഭാഷ പരിശീലനം, IAS ട്രെയിനിങ്, ഹോട്ടൽ മാനേജ്മെൻ്റ് എന്നീ സൗജന്യ പരിശീലനത്തെ പറ്റി അറിയാൻ കഴിഞ്ഞു. അതുമായി സഹകരിച്ച് പ്രവർത്തിക്കണം എന്നും 10 വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ അഭിപ്രായപ്പെട്ടു.

Post a Comment