നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം അനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി. അഴീക്കോട് എംഎൽഎ കെ. വി. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.പി. സോമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി വി സുരേഷ് ബാബു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. പ്രശാന്തൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത്, നാറാത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മിനി ദിനേശൻ,ട്രഷറർ പി പി രതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment