പുലൂപ്പി കൂളിവാതുക്കൽ വയൽത്തിറ മഹോത്സവം ഇന്ന് തുടങ്ങും
കണ്ണാടിപ്പറമ്പ് : കൂളിവാതുക്കൽ വയൽത്തിറ മഹോത്സവം 20 ന് തുടങ്ങും. വൈകീട്ട് അഞ്ചിന് പുലൂപ്പിക്കടവിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര. 21 ന് വൈകീട്ട് അഞ്ചിന് പാളത്ത് കഴകപ്പുരയിൽ നിന്നും തിരുവായുധം എഴുന്നള്ളിച്ച് കാവിൽ കയറൽ. തുടർന്ന് രാത്രി 7.30 ന് പുതിയ ഭഗവതിയുടെ തോറ്റവും കൂടിയാട്ടവും. 8 മുതൽ 10 വരെ പ്രസാദസദ്യ. 8.30 ന് കാര കയ്യേൽക്കൽ, തുടർന്ന് വീരൻ തെയ്യത്തിൻ്റെ തോറ്റം.22 ന് പുലർച്ചെ 2.30 ന് വീരൻ തെയ്യത്തിൻ്റെ പുറപ്പാട്. 3.30 ന് വീരകാളിയുടെ പുറപ്പാട്. രാവിലെ അഞ്ചിന് മേലേരി കയ്യേൽക്കൽ. ആറിന് പുതിയ ഭഗവതിയുടെ പുറപ്പാട്. എട്ടിന് ഭദ്രകാളിയുടെ പുറപ്പാട്.
Post a Comment