Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ട് പാടശേഖരത്തില്‍ ഫംഗസ് ബാധ: പ്രതീക്ഷ നശിച്ച് കര്‍ഷകര്‍ പുള്ളിക്കുത്ത് രോഗം ബാധിച്ചത് 15 ഏക്കറിലധികം പാടത്ത്. നെല്ലുല്‍ല്‍പ്പാദനത്തില്‍ കുറവ് ഏകദേശം 20 ടണ്‍

വള്ളിയോട്ട് പാടശേഖരത്തില്‍ ഫംഗസ് ബാധ: പ്രതീക്ഷ നശിച്ച് കര്‍ഷകര്‍ പുള്ളിക്കുത്ത് രോഗം ബാധിച്ചത് 15 ഏക്കറിലധികം പാടത്ത്. നെല്ലുല്‍ല്‍പ്പാദനത്തില്‍ കുറവ് ഏകദേശം 20 ടണ്‍


പടം. 31vishnu10 മയ്യില്‍ വള്ളിയോട്ട് പാടശേഖരത്തിലെ ഫംഗസ് ബാധയില്‍ കരിഞ്ഞുണങ്ങുന്ന കൃഷി. പാടശേഖര ഭാരവാഹികളെയും കാണാം.
പടം.31vishnu11  നെല്‍കതിര്‍ ചാഴിയായ നിലയില്‍

മയ്യില്‍:  മികച്ച നെല്ലുല്‍പ്പാദന പ്രതീക്ഷയില്‍ കൃഷിയിലേക്കിറങ്ങിയ അമ്പതിലധികം കര്‍ഷകര്‍ക്ക് പുള്ളിക്കുത്തില്‍ നിരാശ. മയ്യില്‍ പഞ്ചായത്തിലെ വള്ളിയോട്ട് പാടശേഖരത്തിലെ 20 ഏക്കര്‍ക്കടുത്ത് വരുന്ന പാടങ്ങളിലാണ് ഫംഗസ് ബാധയില്‍ പുള്ളിക്കുത്ത് രോഗം വ്യാപിച്ചത്. പാടശേഖരത്തില്‍ പൂര്‍ണ്ണമായും കൃഷിയിറക്കിയ കര്‍ഷകരാണ്  കൊയ്യാന്‍ ഒരു മാസം ബാക്കി നില്‍ക്കെ കതിരുകള്‍ ചാഴിയാകാന്‍ തുടങ്ങിയതില്‍ കടുത്ത നിരാശയിലാത്.

മികച്ച വിളവ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് തിരിച്ചടി
 കാലാവസ്ഥ അനുകൂലമായതില്‍ മികച്ച വിളവാണ് ഇക്കുറി വള്ളിയോട്ട് പാടശേഖരത്തില്‍ പ്രതീക്ഷിച്ചിരുന്നത്. 50ല ടണ്‍ നെല്ലായിരുന്നു പ്രതീക്ഷിച്ചത്. ഉല്‍പ്പാദന നഷ്ടം കൊയ്ത്ത് കഴിഞ്ഞാല്‍ മാത്രമേ തിരിച്ചറിയുകയുള്ളു.
കെ.പി. പവിത്രന്‍, പ്രസിഡന്റ്, വള്ളിയോട്ട് പാടശേഖര സമിതി.



കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കണം.
വള്ളിയോട്ട് പാടശേഖരത്തില്‍  കൃഷിയെ കൈവിടാതെ നിര്‍ത്താന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. കൊയ്യാറാകുമ്പോഴേക്കും പുള്ളിക്കുത്ത് ബാധയില്‍  ഉല്‍പ്പാദന നഷ്ടം നേരിടുന്ന  കര്‍ഷകര്‍ക്ക് കൃഷി വകുപ്പില്‍ നിന്ന് സഹായങ്ങള്‍ ലഭ്യമാക്കണം.
കെ.പി.ദിനേശന്‍
സെക്രട്ടറി, വള്ളിയോട്ട് പാടശേഖര സമിതി.


പുള്ളിക്കുത്ത് രോഗം പ്രതിരോധിക്കാം
ഫംമസ്, ബാക്ടീരിയ മൂലം തുടക്കത്തില്‍ നെല്‍ച്ചെടികളുടെ ഇലയില്‍ വാട്ടം കണ്ടു തുടങ്ങും.  ക്രമേണ കതിരിലേക്ക് വ്യാപിക്കുന്നതോടെ കതിര്‍ ചാഴിയാകാന്‍ തുടങ്ങും. രേഗം രൂക്ഷമാകുന്നതോടെ നെല്‍ച്ചെടി പൂര്‍ണമായും വാടി തുടങ്ങും. പകരുന്നതിനാല്‍ ഒരു പ്രദേശത്തുണ്ടായാല്‍ സമീപത്തേക്കും വ്യാപിക്കും. ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകും. തുടക്കത്തില്‍ പ്രതിരോധിക്കാനായാല്‍ മാത്രം ഗുണമുണ്ടാകും. രേഗലക്ഷണം കാണുമ്പോള്‍ തന്നെ ഇലകളില്‍ മരുന്നു തളിക്കണം. പത്ത് ദിവസത്തിന് ശേഷം ആവര്‍ത്തിക്കണം. രാവിലെ അല്ലെങ്കില്‍ വൈകീട്ട് മരുന്ന് തളിക്കണം.

കെസിയ ചെറിയാന്‍, കൃഷി ഓഫീസര്‍, മയ്യില്‍ കൃഷി ഭവന്‍.

പ്രതിരോധ രീതി.
ഒരു ഹെക്ടറില്‍ 400- മുതല്‍ 500 ലിറ്റര്‍ വരെ ട്രൈഫ്‌ളോക്‌സിസ്‌ട്രോബിന്‍ 25 ശതമനാവും ടെബുക്കോണസോള്‍ 50 ശതമനാവും കലര്‍ത്തി തളിക്കണം.  മൂന്നു മുതല്‍ നാല് ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് തളിക്കേണ്ടത്.



0/Post a Comment/Comments