മയ്യില്‍: പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ച
ശയ്യാവലംബരായ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഭവനങ്ങളും പരിസരങ്ങളും അനൂരൂപീകരിക്കാന്‍ പദ്ധതി വികസിപ്പിക്കുമെന്ന് ജനപ്രതിനിധികള്‍. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ശയ്യാവലംബരായ വിദ്യാര്‍ഥികളുടെ ദ്വിദിന ക്യാമ്പ് സ്പര്‍ശം ഉദ്ഘാടന പരിപാടിയിലാണ് ജനപ്രതിനിധികളായ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ, മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.ശ്രീജിനി, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.സുശീല, ആന്തൂര്‍ മിനുസിപ്പാലിറ്റിയംഗം എം. ആമിന എന്നിവര്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയത്. ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ രക്ഷിതാക്കള്‍ ഉന്നയിച്ച് ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എല്ലാവരും.
വിവിധ വകുപ്പുകളുടെയും അഭ്യൂദയകാക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.കെ.സഭിത്ത് വിശദീകരണം നടത്തി. ബി.പി.സി. എം.വി. നാരായണന്‍, എ.ഇ.ഒ. കെ.കെ. രവീന്ദ്രന്‍, എ. വി. ജയരാജന്‍, മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂള്‍ മാനേജര്‍ ചെറ്റൂടന്‍ മോഹനന്‍, എം. ബാലകൃഷ്ണന്‍, കെ.വി. പ്രതീഷ്, എം.അശ്രഫ്, എം. കെ. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.രമേശന്‍ കടൂര്‍,കെ.മധു, വിപിന്‍ചേടിച്ചേരി തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു. ക്യാമ്പ് 31-ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

Post a Comment