കുറ്റിയാട്ടൂരില്‍ പത്ത് വാര്‍ഡുകളിലെ ബൂത്തുകളില്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി ഉത്തരവ്
കുറ്റിയാട്ടൂര്‍: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ദിവസം കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പത്ത് വാര്‍ഡുകളില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവ്. ജനാധിപത്യ സംവിധാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിരക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. പോളിങ്ങ് മുഴുവനായും വീഡിയോ പകര്‍ത്തല്‍, പോളിങ്ങ് വെബ് ക്യാമറ വഴി പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ ക്രമീകരണം, ഓരോ ബൂത്തിലും പോലീസ് ഓഫീസര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കല്‍, ബൂത്ത് ഏജന്റിനും വോട്ടര്‍മാര്‍ക്കും സംരക്ഷണം നല്‍കല്‍, വോട്ടര്‍മാരുടെ ഡൈി കാര്‍ഡുകള്‍ കൃത്യമായി പരിശോധിക്കല്‍ എന്നിവ ഉറപ്പാക്കല്‍ എന്നിവയാമ് നടപ്പിലാക്കുക. സ്ഥാനാര്‍ഥികള്‍, പോളിങ്ങ് ജീവനക്കാര്‍ എന്നിവര്‍ക്കും സംരക്ഷണമേര്‍പ്പെടുത്താന്‍് ഉത്തരവിലുണ്ട്. സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്ന പഞ്ചായത്തിലെ വാര്‍ഡ്, ബൂത്തുകള്‍ എന്നിവ യഥാക്രമത്തില്‍. 1.പഴശ്ശി- പഴശ്ശി എല്‍പി സ്‌കൂള്‍ കിഴക്കുഭാഗം,3. കൊയ്യോട്ടുമൂല-കുറ്റിയാട്ടൂര്‍ എല്‍പി. സ്‌കൂള്‍ പുതിയ ബ്ലോക്ക്. 6. കുറ്റിയാട്ടൂര്‍-കുറ്റിയാട്ടൂര്‍ ഈസ്റ്റ് എല്‍.പി. സ്‌കൂള്‍( പടിഞ്ഞാറ് ഭാഗം)7. വടുവന്‍കുളം-കുറ്റിയാട്ടൂര്‍ യു.പി.സ്‌കൂള്‍ പുതിയ ബ്ലോക്ക് തെക്ക് ഭാഗം, കുറ്റിയാട്ടൂര്‍ യു.പി. സ്‌കൂള്‍ എല്‍.കെ.ജി. ബ്ലോക്ക് മധ്യഭാഗം. 8. കുറുവോട്ട് മൂല- കുറ്റിയാട്ടൂര്‍ സൗത്ത് എല്‍പി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം. 10.പത്ത്- വേശാല- സലഫി ബിഎഡ് കോളജ്, കളം ബ്ലോക്ക്‌തെക്ക് ഭാഗം. 17. ചട്ടുകപ്പാറ- ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍-കില ബി ബ്ലോക്ക്, പത്താം ക്ലാസ്സ് ബ്ലോക്ക്.
Post a Comment