യുഡിഎഫ് സ്ഥാനാര്‍ഥി പര്യടനം
പടം. 7hari7 ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി മോഹനന്‍ മൂത്തേടന്റെ മയ്യില്‍ മേഖലാ പര്യടനം കെ.പി.സി. അംഗംഅഡ്വ. വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ജില്ലാ പ#്ചായത്ത് മയ്യില്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി മോഹനന്‍ മൂത്തേടന്റെ മയ്യില്‍ മേഖലാ പര്യടന പരിപാടിക്ക് തുടക്കമായി. നണിയുൂര്‍ നമ്പ്രം പറശ്ശിനി റോഡില്‍ കെപിസിസി അംഗം അഡ്വ.വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മയ്യില്‍ മണ്ഡലം പ്രസിഡന്റ് സി.എച്. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം അഡ്വ. കെ.സി. ഗണേശന്‍, ഷംസീര്‍ മയ്യില്‍, വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളായ സുനില്‍ കൊയിലേരിയന്‍, എം.ഖദീജ,കെ.പി ഗീഷ്മ, വന്ദന കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒറപ്പടി,കോറളായി, വേളം, പെരുവങ്ങൂര്‍, കടൂര്‍, പാലത്തുങ്കര, പെരുമാച്ചേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി തൈലവളപ്പില്‍ സമാപിച്ചു.
Post a Comment