കുറ്റിയാട്ടൂര്‍ മാങ്ങ സംരക്ഷിക്കുന്നതിനെന്ന വ്യാജേന ശുപാര്‍ശ ഇല്ലാത്ത കീടനാശിനി പ്രയോഗത്തിനെതിരെ നടപടിയുമായി പഞ്ചായത്ത്
കുറ്റിയാട്ടൂര്‍: ഭൗമ സൂചികാ പദവി ലഭിച്ച കുറ്റിയാട്ടൂര്‍ മാങ്ങ സംരക്ഷിക്കുന്നതിനെന്ന വ്യാജേന കുറ്റിയാട്ടൂര്‍, മയ്യില്‍ പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാമ്പൂക്കളില്‍ അതിമാരക കീടനാശിനി പ്രയോഗിക്കുന്നതിനെതിരെ നടപടിയുമായി പഞ്ചായത്ത്. കഴിഞ്ഞ ദിവസം കുറ്റിയാട്ടൂര്‍ മാവുകള്‍ക്ക് മുകളില്‍ അനുമതിയില്ലാതെ കടുത്ത കീടനാശിനി പ്രയോഗം നടത്തുന്നതിനെതിരെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് മാവുകള്‍ പാട്ടത്തിനെടുക്കുന്നവര്‍, കര്‍ഷകര്‍, കശുവണ്ടി കര്‍ഷകര്‍ എന്നിവര്‍ക്കായി നോട്ടിസ് ഇറക്കിയത്. അത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കൃഷിഭവന്‍, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും അവര്‍ക്കെതിരെ ഉടന്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പിലുള്ളത്. ശാസ്ത്രീയ കീടരോഗ പരിപാലന മാര്‍ഗ്ഗങ്ങള്‍, പ്രതിവിധികള്‍ എന്നിവയെ കുറിച്ച് കുറ്റിയാട്ടൂര്‍ കൃഷിഭവന്‍ കര്‍ഷകര്‍ക്കായി ക്ലാസ്സുകളും നടത്തുമെന്നും കുറ്റിയാട്ടൂര്‍ പഞ്ചായത്തി സി.നിജിലേഷ് പറമ്പന്‍ അറിയിച്ചു.
Post a Comment