മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൽ വർണ്ണക്കൂടാരം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം വി സുശീല പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ വി പ്രതീഷ് അധ്യക്ഷത വഹിച്ചു മുൻ ഹെഡ്മാസ്റ്റർ കെ കെ ഗോപാലൻ മാനേജർ പി മോഹനൻ മദർ പിടിഎ പ്രസിഡണ്ട് സാന്ദ്ര മനോജ് സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കോളാരി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ സി ഷംന സ്വാഗതവും കെ പി റജിൻ നന്ദിയും പറഞ്ഞു.
നാല് സെക്ഷനുകൾ ആയി സംഘടിപ്പിച്ച പരിപാടികളിൽ ആടാം പാടാം എന്ന പരിപാടിക്ക് അജയൻ വളക്കൈ നേതൃത്വം നൽകി നാടക പ്രവർത്തകൻ എ അശോകൻ, സുമേഷ് അയലൂർ എന്നിവരുടെ നേതൃത്വത്തിൽ അഭിനയ കളരിയും അരങ്ങേറി. ഉച്ചയ്ക്കുശേഷം സദാനന്ദൻ നാറാത്ത് നയിക്കുന്ന ഓലത്തുമ്പിൽ എന്ന പരിപാടിയും സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ആകാശക്കാഴ്ചകൾ എന്ന പരിപാടിയും ഏറെ ശ്രദ്ധേമായി തുടർന്ന് ക്യാമ്പ് ഫയറോടുകൂടി പഠന ക്യാമ്പിന് സമാപനം കുറിച്ചു.

Post a Comment